ന്യൂദൽഹി: സിനിമകളുടെ വ്യാജപതിപ്പ് ചോരുന്നതിനെതിരെ നടപടിയുമായി കേന്ദ്രം. സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ കേന്ദ്രം നിയോഗിച്ചു.
പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണമന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു. നിയമലംഘനങ്ങൾക്ക് മൂന്നുമാസംമുതൽ മൂന്നുവർഷംവരെ തടവും മൂന്നുലക്ഷംവരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്പാദനച്ചെലവിന്റെ അഞ്ചുശതമാനംവരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി. വ്യാജപ്പതിപ്പുകൾ സിനിമാവ്യവസായത്തിന് വർഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: