തിരുവനന്തപുരം: മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി കളക്ട് ചെയ്തിട്ടില്ലെന്ന് നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. നൂറുകോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കളക്ഷനാണ്.
തിരുവനന്തപുരം നിയമസഭ അങ്കണത്തില്‍ നടക്കുന്ന നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ കഴിഞ്ഞ ദിവസം നടന്ന ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങിയ കാലത്ത് പരാജയം സംഭവിച്ചാല്‍ താങ്ങാന്‍ സാധിക്കുന്ന സാഹചര്യമായിരുന്നു. ഇന്നൊരു പടം ഹിറ്റായാല്‍ താരങ്ങളുടെ പ്രതിഫലം കോടികളായാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇന്ന് സിനിമ നിര്‍മ്മാണം കൈവിട്ട കളിയായി മാറിയെന്നും അദേഹം പറഞ്ഞു.
100 കോടി ക്ലബ്, 500 കോടി ക്ലബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങള്‍ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്റെ കാര്യത്തിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവരും ഈ സംവാദത്തിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: