തിരുവനന്തപുരം : സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ തീവ്ര നിലപാടുള്ള മുസ്ലിം സംഘടനകളേയും കോണ്‍ഗ്രസ്സിനേയും സഹകരിപ്പിക്കില്ല. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം യോഗത്തിലാണ് ഇതുസംബന്ധിച്ച് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എന്തെടുത്താനും പരിപാടിയിലേക്ക് ക്ഷണിച്ചത് ശരിയായ തന്ത്രമാണെന്നും സിപിഎം യോഗത്തില്‍ വിലയിരുത്തിയത്.
അതേസമയം റാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം മുസ്ലിം ലീഗ് ഇന്ന് കൈക്കൊള്ളും. ഇതുസംബന്ധിച്ച് കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നേതാക്കള്‍ യോഗം ചേരുന്നുണ്ട്. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പരിപാടിയിലേക്ക് ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് ഇതില്‍ പ്രതിഷേധം അറിയിച്ചതോടെയാണ് മുസ്ലിംലീഗ് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ സമസ്തയ്ക്കും ക്ഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: