അലിരാജ്പൂര്‍: സോഷ്യല്‍ മീഡിയകളും മറ്റ് ആധുനിക രീതികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശ മാറ്റിയിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള ഝബുവ, അലിരാജ്പൂര്‍ ജില്ലകളില്‍, ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത ഖത്ല യോഗങ്ങള്‍ ഇപ്പോഴും സജീവമാണ്.
ഏത് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയോ ആകട്ടെ എല്ലാവരും ഗോത്രവര്‍ഗക്കാരോട് സംവദിക്കാനും അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് വോട്ട് തേടാനും ഖത്ല യോഗങ്ങള്‍ നടത്താറുണ്ട്.
ഝബുവ, അലിരാജ്പൂര്‍ എന്നിവിടങ്ങളിലെ വനവാസി മേഖലകളില്‍ അതിഥികളായി തങ്ങളുടെ ഗ്രാമത്തില്‍ വന്നാല്‍ ഈ സമൂഹം ആ അതിഥികളെ ഒരു കട്ടിലില്‍ ഇരുത്തി ബാക്കിയുള്ളവര്‍ താഴെ ഇരിന്ന് അവരുമായി ആശയവിനിമയം നടത്തും. പണ്ടുകാലം മുതലേ ഭില്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഈ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോ സ്ഥാനാര്‍ത്ഥികളോ ഈ വനവാസി ഊരുകളില്‍ എത്തുമ്പോള്‍ ഗ്രാമവാസികള്‍ അവരെ ബഹുമാനത്തോടെ സ്വീകരിച്ചിരുത്തും. പരസ്പരം ഇടപഴകുകയും ഗ്രാമവാസികള്‍ അവരുടെ അഭിപ്രായം പറയുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തില്‍ യോഗങ്ങള്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: