തൃശൂർ: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ രാത്രി വൈകിയുള്ള വെടിക്കെട്ട് നിരോധിച്ചുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുന പരിശോധിക്കണം എന്നാവശ്യപ്പെട്ട് തൃശൂർ ദേവസ്വങ്ങൾ. വിധി തൃശൂർ പൂരത്തെ ബാധിക്കുകയാണ് എങ്കിൽ ഇരു വിഭാഗങ്ങളും ചേർന്ന് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് വടക്കുംനാഥ ഉപദേശക സമിതി അറിയിച്ചു.
എല്ലാ വർഷവും ഇത്തരത്തിൽ വെടിക്കെട്ടിന് പ്രതിസന്ധികളുണ്ടാകുന്നത് ആശങ്ക ഉണ്ടാകുന്നുവെന്നും സമിതി പറഞ്ഞു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: