ന്യൂദൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കൻ നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. രണ്ട് മാസത്തിനിടെ നേപ്പാൾ പ്രഭവ കേന്ദ്രമായി ഉണ്ടാകുന്ന നാലാമത്തെ ഭൂചലനമാണിത്.
ഇന്ത്യൻ സമയം 11.32-നാണ് ഭൂചലനം ഉണ്ടായത്. ഭൗമ നിരപ്പിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനം ശക്തമായതിനെ തുടർന്ന് ബഹുനില കെട്ടിടങ്ങളിൽ നിന്നും ആളുകൾ ഇറങ്ങിയോടുന്ന സാഹചര്യമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: