ചര്‍മത്തിൽ നിറവ്യത്യാസം വരുന്നവർ സാധാരണമാണ്. സ്‌കിന്‍ പിഗ് മെന്റേഷന്‍ എന്നാണ് ഇതിന് പറയുന്നത്. നിരവധി കാരണങ്ങള്‍ കൊണ്ട് ഇതു സംഭവിക്കാം. നിറം മങ്ങുക, തവിട്ടു നിറം, ഇരുണ്ട നിറം, കറുപ്പ്, വെള്ള പാണ്ട് പോലുള്ള നിറം എന്നിവ ഉദാഹരണങ്ങളാണ്. നിങ്ങളുടെ ചര്‍മത്തില്‍ നിലവിലുള്ള നിറത്തില്‍ നിന്ന് വ്യത്യസ്തമായ നിറവ്യത്യാസം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കാണുന്നുണ്ടെങ്കില്‍ അത് ഗൗനിക്കേണ്ടതാണ്. സാധാരണയായി കഴുത്ത്, മുഖം, കൈകാലുകള്‍ എന്നിവിടങ്ങളിലാണ് നിറവ്യത്യാസം കൂടുതലായി കണ്ടുവരുന്നത്.
മുറിവുകള്‍ കാരണവും പൊള്ളലേല്‍ക്കുന്നതുവഴിയും ആ ഭാഗത്തെ ചര്‍മത്തില്‍ നിറവ്യത്യാസം വരാം. അതുപോലെ കൂടുതല്‍ സമയം സൂര്യപ്രകാശമേറ്റാല്‍ ആ ഭാഗം ഇരുണ്ടുപോകുന്നതും കണ്ടുവരുന്നു. എന്നാല്‍, ഹോര്‍മോണ്‍ ഉത്പാദനത്തിലുണ്ടാകുന്ന വ്യതിയാനവും ഗര്‍ഭധാരണവും ചര്‍മത്തില്‍ നിറവ്യത്യാസമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ മനക്ലേശവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ചര്‍മത്തിന്റെ നിറവ്യത്യാസത്തിലേക്ക് നയിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
ഈ നിറവ്യത്യാസത്തിന് വീട്ടിൽ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. ചര്‍മത്തിലെ ഒട്ടുമിക്ക നിറവ്യത്യാസങ്ങള്‍ക്കും ഉരുളക്കിഴങ്ങ് ചികിത്സ ഫലപ്രദമാണ്. സ്റ്റാര്‍ച്ചിന്റെയും പ്രകൃതിദത്തമായ എന്‍സൈമുകളുടെയും കലവറയാണ് കിഴങ്ങ്. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കും. കൂടാതെ വിറ്റാമിന്‍ ബി വിഭാഗത്തില്‍പെട്ട നിയാസിന്‍ എന്ന ഘടകം ചര്‍മത്തെ മൃദുലമാക്കാന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ് നടുവേ മുറിക്കുക. മൃദുത്വം കൂട്ടാന്‍ അല്‍പം വെള്ളം മുറിച്ച ഉരുളക്കിഴങ്ങില്‍ തളിക്കുക. ഇത് ചര്‍മത്തില്‍ നിറവ്യത്യാസം കാണുന്നിടത്ത് സാവധാനം ഉരയ്‌ക്കുക. കിഴങ്ങിന്റെ മൃദുത്വം നഷ്ടപ്പെട്ടാല്‍ വീണ്ടും മുറിക്കുകയോ പുതിയ കിഴങ്ങ് ഉപയോഗിക്കുകയോ ചെയ്യുക.
ചർമ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പായ. പപ്പായയില്‍ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിന് ചെറുപ്പം തിരികെ ലഭിക്കാനും മിനുസം തോന്നിക്കാനും സഹായിക്കുന്നു.
പപ്പായ അരിഞ്ഞെടുത്ത് ജ്യൂസാക്കുക. നിറവ്യത്യാസമുള്ള ചര്‍മത്തില്‍ പുരട്ടുക. ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍, തേന്‍, പാല്‍ എന്നിവ യോജിപ്പിച്ച് ഒരു പേസ്റ്റ് ആക്കിയും പുരട്ടാവുന്നതാണ്. ദിവസവും ഒരുമാസത്തോളം പുരട്ടുന്നതുവഴി ഫലം അറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: