കൊച്ചി: ഭക്ഷ്യാസുരക്ഷാ നിയമം ലംഘിച്ചുവെന്നാരോപിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ ‘ബംഗേ ഡാല്‍ഡ വനസ്പതി’ക്കെതിരെ ആരംഭിച്ച ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ അനുവദിച്ചത്. തങ്ങളുടെ ഉല്പന്നമായ ബംഗേ ഡാല്‍ഡ വനസ്പതിയില്‍ ഭക്ഷണത്തില്‍ മായം കലര്‍ന്നതായി ആരോപിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ നല്കിയ ക്രിമിനല്‍ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ബംഗെ ഡാല്‍ഡ വനസ്പതിയുടെ ലാബ് റിപ്പോര്‍ട്ടില്‍ ഭക്ഷണത്തിന് കീഴില്‍ നല്‍കിയിട്ടുള്ള അനുവദനീയമായ പരിധിക്ക് മുകളില്‍ നിക്കലിന്റെയും ലെഡിന്റെയും ഉള്ളടക്കം കാണിച്ചുവെന്നായിരുന്നു ആരോപണം. ലാബ് റിപ്പോര്‍ട്ടുകളില്‍ വ്യത്യസ്തമായ കണ്ടെത്തലുകള്‍ ഉണ്ടെന്നും അത് പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയുടെ ആദ്യ ലാബ് റിപ്പോര്‍ട്ടില്‍ നിക്കലിന്റെ ഉള്ളടക്കം നിശ്ചിത പരിധിക്ക് മുകളിലാണ് കാണിച്ചിരിക്കുന്നത്.
എന്നാല്‍ മൈസൂരിലെ റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലെ പരിശോധന ഫലങ്ങള്‍ പ്രകാരം നിക്കലിന്റെ അളവ് പരിധിക്കുള്ളിലാണെന്നും എന്നാല്‍ ലെഡിന്റെ അളവ് പരിധിയില്‍ കൂടുതലാണെന്നും ഹര്‍ജി ഭാഗം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: