കൊച്ചി: ഗര്‍ഭപാത്രം വാടകയ്ക്ക് നല്കിയ സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കൊടതി ഡിഐജിക്ക് നിര്‍ദേശം നല്കി. പരോപകാരമാണെന്നും സാമ്പത്തിക ഇടപെടലില്ലെന്നും വ്യക്തമായി സ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുമതി നല്കാനാവൂയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വാടക ഗര്‍ഭാധാരണത്തിന് മെഡിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. സാമ്പത്തിക താല്പര്യങ്ങളുണ്ടോയെന്നതില് അന്വേഷണം നടത്തേണ്ടത് പോലീസാണെന്നും ഈ സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ തുടര്‍നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: