ഭുവനേശ്വര്‍: മൈബൈല്‍ ഫോണ്‍ അദ്ധ്യാപകന് പിടിച്ചുവാങ്ങിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരന് ജീവനൊടുക്കി. ഒഡീഷയിലെ ഖോര്‍ധ ടൗണിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
പ്രിന്‍സിപ്പല്‍ ഫോണ്‍ എടുത്ത്പോയി മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. സ്കൂള്‍ പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടു പോയതാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ഹോസ്റ്റല്‍ വിദ്യാർത്ഥിയാണ് ജീവനൊടുക്കി. കുട്ടികൾക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധനം ഉണ്ടായിരുന്നതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: