ബെംഗളൂരു: റണ്ണൊഴുകുന്ന ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയം ഇന്ന് ഒരുങ്ങിനി
ല്ക്കുന്നത് തീപാറും പോരാട്ടത്തിന്. വിജയത്തില്‍ കുറഞ്ഞതൊന്നും ഓര്‍ക്കാന്‍ പോ
ലുമാകാത്ത ന്യൂസിലന്‍ഡും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് രാവിലെ 10.30ന്. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ന്യൂസിലന്‍ഡിന് ജയിച്ചാല്‍ സെമിസാധ്യത സജീവമാകും. പാകിസ്ഥാനാകട്ടെ ജയിച്ചാലും മറ്റ് മത്സരങ്ങളെ ആശ്രയിച്ചേ ഭാവി നിര്‍ണയിക്കാനാകൂ.
കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ന്യുസിലന്‍ഡ്. അത്രതന്നെ കളികള്‍ കളിച്ച പാകിസ്ഥാന് മൂന്നെണ്ണത്തിലേ ജയിക്കാനായിട്ടുള്ളൂ. ആറ് പോയിന്റാണ് സമ്പാദ്യം. ന്യൂസിലന്‍ഡിന് ജയിച്ചാല്‍ പത്ത് പോയിന്റാകും. ഒരു മത്സരം ബാക്കിയുണ്ട്. ശ്രീലങ്കയുമായി നടക്കുന്ന ആ കളി കൂടി ജയിച്ചാല്‍ സെമിബെര്‍ത്ത് പ്രതീക്ഷിക്കാം.
രണ്ട് മത്സരവും ജയിച്ച് കിട്ടുന്ന 12 പോയിന്റ് ന്യൂസിലന്‍ഡ് സേഫ് സോണ്‍ എന്ന് പറയാനാവില്ല. മറ്റ് ടീമുകളുടെ മത്സരം കൂടി കണക്കിലെടുക്കേണ്ടിവരും. ഇന്നത്തെ കളി പാകിസ്ഥാനോട് തോറ്റാല്‍ കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമാകും. ഇന്നലെ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ച് എട്ട് പോയിന്റ് സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന് കടുത്ത വെല്ലുവിളിയാകും. കിവീസ് ഇതുവരെ തോറ്റത് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളവരോട് മാത്രമാണ്. ഭാരതത്തിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടു. വാശിയേറിയ പോരാട്ടത്തില്‍ ഓസീസിനോട് അഞ്ച് റണ്‍സിന്റെ തോല്‍വി. അവസാനം നടന്ന കളിയില്‍ ദക്ഷിണാഫ്രിക്കയോട് 190 റണ്‍സിന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങി. ഇന്നത്തെ കളി കഴിഞ്ഞാല്‍ ന്യൂസിലന്‍ഡിന്റെ അവസാന പ്രാഥമിക റൗണ്ട് മത്സരം വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെയാണ്.
ഏഴില്‍ നാല് തോല്‍വിയും മൂന്ന് ജയവുമായ് നില്‍ക്കെയാണ് പാകിസ്ഥാന് സെമി സ്വപ്നം കാണുന്നത്. ഇന്നത്തേതടക്കം രണ്ട് മത്സരങ്ങള്‍ ജയിച്ചാലും സെമിയിലെത്തുമെന്ന് ഒരു ഉറപ്പുമില്ല. എന്നാല്‍ മറ്റ് കളികളുടെ ഫലങ്ങള്‍ വന്നുകഴിയുമ്പോള്‍ ചിലപ്പോള്‍ യോഗ്യത നേടാനും സാധിച്ചേക്കും. ഇന്ന് തോറ്റാല്‍, തീര്‍ന്നു. 1992ലെ ചാമ്പ്യന്മാര്ക്ക് ശേഷിക്കുന്ന ഒരു മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. അന്ന് ഇരുവര്‍ക്കും സൗഹൃദ മത്സരം പോലെ കളിച്ചു പിരിയാമെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: