ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന മാസ്റ്റർപീസ് ചിത്രമാണ് ‘ഇന്ത്യൻ 2’. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്.ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ വിഎഫ്എക്സിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
2021ല്‍ ആണ് നെടുമുടി അന്തരിച്ചത്. ഇതിന് മുന്‍പ് ഇന്ത്യന്‍ 2വിന്റെ ചില ഭാഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഈ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് നന്ദു പൊതുവാൾ ആണ്. അന്തരിച്ച നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ ഉണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു. അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഈ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് നന്ദു പൊതുവാൾ ആണ്.
അതിമനോഹരവും അതിഗംഭീരവുമായ സിനിമാറ്റിക് വിഷ്വലുകൾ നൽകി പ്രക്ഷക ഹൃദയത്തിൽ ഇടം നേടിയ ശങ്കർ, നിർമ്മാതാവ് സുബാസ്‌കരന്റെ പിന്തുണയോടെ ‘ഇന്ത്യൻ 2’ സംവിധാനം ചെയ്യുന്നതിലൂടെ തന്റെ കലാപരമായ കഴിവിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: