ഇന്ത്യയെ ലോകത്തിലെ നമ്പര്‍ വണ്‍ രാഷ്ട്രമാക്കി മാറ്റാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ വീതം ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി മോദിയുടെ കഠിനാധ്വാനം ചര്‍ച്ചയായി. മോദി ആഴ്ചയില്‍ 112 മണിക്കൂര്‍ ജോലി ചെയ്യുന്ന പ്രധാനമന്ത്രിയാണ്.
അങ്ങിനെയെങ്കില്‍ ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ട് ആഴ്ചയില്‍ 70 മണിക്കൂറുകള്‍ ജോലി ചെയ്തുകൂടാ എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. എന്തായാലും കൂടുതല്‍ മണിക്കൂറുകള്‍ യുവാക്കള്‍ ജോലി ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. ഓല കാബ്സ് സിഇഒ ഭവേഷ് അഗര്‍വാള്‍ നാരായണമൂര്‍ത്തിയെ പിന്തുണയ്ക്കുന്നു. മുന്‍ യാഹൂ സിഇഒ മരിസ മേയര്‍ ജോലി ചെയ്യുന്നത് ആഴ്ചയില്‍ 130 മണിക്കൂറാണ്.
ഇലോണ്‍ മസ്ക് ജോലി ചെയ്യുന്നത് ആഴ്ചയില്‍ 120 മണിക്കൂറാണ്. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാളും ഇന്നുവരെ ലോകത്തെ മാറ്റിമറിച്ചിട്ടില്ല എന്നാണ് ഇലോണ്‍ മസ്കിന്റെ വാദം. ഹോള്‍ ഫുഡ് വര്‍ക് സ് സിഇഒ ജോണ്‍ മാക്കി ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. ആലിബാബ കമ്പനിയുടെ സഹസ്ഥാപകന്‍ ജാക് മാ ദാരിദ്ര്യത്തില്‍ നിന്നും കുതിച്ചുയര്‍ന്ന ചൈനീസ് ബിസിനസുകാരനാണ്. ഇദ്ദേഹം ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. വിവിധ കമ്പനികളുടെ സിഇഒ മാര്‍ ആഴ്ചയില്‍ 62 മണിക്കൂറെങ്കിലും വീതം ജോലി ചെയ്യുന്നവരാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും ഒരു വ്യക്തിയെ, അതല്ലെങ്കില്‍ രാജ്യത്തെ ഉന്നതങ്ങളിലേക്കെത്തിക്കാന്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നാണ് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: