സമൂഹമാധ്യമങ്ങളിൽ റിവ്യൂ ബോംബിങ് ഒരു വിപത്തായി മാറിയ സാഹചര്യത്തിൽ നിർമാതാക്കൾ കടുത്ത തീരുമാനം കൈകൊണ്ട വേളയിലാണ് ഇത്തരമൊരു പരീക്ഷണം. 10Gയുടെ അമരക്കാരൻ വിപിൻ കുമാറിന്റെ പരീക്ഷണ സ്ക്രിപ്റ്റ് ആണ് ഐ.ഐ. റിവ്യൂവർ ലെയ് വായിക്കുന്നത്. റിലീസിനു മുൻപേ തയാറാക്കിയ ഒരു സ്ക്രിപ്റ്റ് ആണ് ലെയ് പറയുന്നത്. കഴിയുന്നത്ര സ്വാഭാവികതയോടെയാണ് ഐ.ഐ. സുന്ദരി വായിക്കുന്നത്.
ലോകമെങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence – AI) തരംഗം ആഞ്ഞു വീശുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. ലോകത്തെ ആദ്യ വാർത്താ അവതാരകയായ ഐ.ഐ. സുന്ദരിയെ ഇതിനോടകം ഏവരും കണ്ടുകഴിഞ്ഞു. മലയാളത്തിലുമുണ്ടായി പരീക്ഷണം. ഇപ്പോഴിതാ സുരേഷ് ഗോപി (Suresh Gopi) ചിത്രം ‘ഗരുഡൻ’ (Garudan review) റിവ്യൂ പറയാനും ഒരു എ.ഐ. സുന്ദരി വന്നുചേരുന്നു. ചലച്ചിത്ര പ്രചാരണ മേഖലയിൽ പ്രവർത്തിക്കുന്ന 10Gമീഡിയയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുന്ദരിയെക്കൊണ്ട് സിനിമയുടെ റിവ്യൂ ഇംഗ്ളീഷിൽ പറയിപ്പിക്കുന്നത്.
സുരേഷ് ഗോപി, ബിജു മേനോൻ സിനിമയുടെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: