കൊച്ചി: കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) കഴിഞ്ഞ ദിവസം ഒരു യാത്രകാരനില്‍ നിന്ന് പിടിച്ചെടുത്തത് 11 ലക്ഷം രൂപ സ്വര്‍ണം. ഇയ്യാളില്‍ നിന്ന് അഞ്ച് സ്വര്‍ണ്ണ ബട്ടണുകളും മോതിരവും ഹെയര്‍ക്ലിപ്പും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 763 ഗ്രാം ഭാരമുള്ള സ്വര്‍ണത്തിന് 11,63,981 രൂപയാണ് കണക്കാക്കുന്നത്.
എഐയു ബാച്ചിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രൊഫൈലിങ്ങിന്റെ അടിസ്ഥാനത്തില്‍, ദുബായില്‍ നിന്ന് എഐ 934 വിമാനത്തില്‍ എത്തിയ ഒരു യാത്രക്കാരനെ തടയുകയായിരുന്നു. പരിശോധനയ്‌ക്കിടെ, മൂന്ന് ജോഡി ജീന്‍സിലും ഒരു ഹെയര്‍ ക്ലിപ്പിലും ഒരു മോതിരത്തിലും അഞ്ച് ബട്ടണുകളിലും പ്രത്യേക രീതിയില്‍ സ്വര്‍ണം സൂഷിച്ചിരുന്നു.
വ്യക്തിഗത പരിശോധനയില്‍ 216 ഗ്രാമും കണ്ടെടുത്തു. സിഎ-1962ന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇത് പിടിച്ചെടുത്തതെന്ന് കസ്റ്റംസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ മാസം ആദ്യം, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും 488.50 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണ്ണ മോതിരങ്ങളും 130.80 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങളും പിടികൂടുകയും ചെയ്തിരുന്നു. കണ്ടെടുത്ത 619.30 ഗ്രാം തൂക്കമുള്ള സ്വര്‍ണത്തിന് 33.35 ലക്ഷം വരും. കോഴിക്കോട് സ്വദേശി സാദിഖ് മുഹമ്മദ് എന്നയാളാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: