ശ്രീനഗർ: ബംഗ്ലാദേശ് അതിർത്തി മുഖേന കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് 60 സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെയാണ് പിടികൂടിയത്. അതിർത്തി സുരക്ഷാ സേനയാണ് പ്രതിയെ പിടികൂടിയത്. സൂരജ് മാഗ് എന്ന 23-കാരനാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ട്രക്കിന്റെ ക്യാബിനുള്ളിൽ വെള്ള ടേപ്പിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ ബിസ്‌ക്കറ്റുകൾ. ഏഴ് കിലോയോളം സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തു. ഇതിന് ഏകദേശം 4.33 കോടി രൂപ വില മതിക്കും.
















