‘മണ്ഡലം പുരുഷോ രശ്മയ
ഇതി ത്രയം ഭര്ഗ പദവാച്യം’
(ശുക്ലയജു. വാജസനേയ സം)
സൂര്യമണ്ഡലം, പുരുഷന് (ഈശ്വരന്), കിരണം ഇവ മൂന്നും ഭര്ഗത്തിന്റെ പേരുകളാണ്.
‘ഗായത്രവൈ്യ ഭര്ഗഃ
തേജോ വൈ ഗായത്രീ’
(ഗോപഥബ്രാഹ്മണം രാ. 5/15)
ഗായത്രി ആണു ഭര്ഗം. ഭര്ഗം തന്നെയാണ് ഗായത്രി.
‘ഏതദ് ബ്രഹ്മൈതദമൃതമേതദ് ഭര്ഗഃ”’.
(മൈത്ര്യൂപനിഷത് 6/35)
ഇതുതന്നെയാണ് ബ്രഹ്മം. ഇതു തന്നെയാണ് അമൃത്. ഇതു തന്നെയാണ് ഭര്ഗം.
“’തജ്ജ്യോതിഃ പരമം ബ്രഹ്മ
ഭര്ഗസ്തേജോ യതഃ സ്മൃതം’
ഈ ജ്യോതി പരബ്രഹ്മമാണ്. ഇക്കാരണത്താല്‍ ഭര്ഗം തേജരൂപമാണ്.
‘ഭര്ഗഃ അദ്വയാനന്ദലക്ഷണം
സര്വ്വജഗദുപാദനം പരിപൂര്‍ണ്ണം
ജ്യോതിരൂപം ബിംബസ്ഥാനീയം
ബ്രഹ്മ വാക്യാര്ത്ഥതയാ
പര്യവസന്ന ഏതാദൃഗ്ബ്രാഹ്മം
തദ്രൂപത്വേനേതി ശേഷഃ’
(നിര്‍ണ്ണയ കല്പവല്യാഖ്യം)
ദൈ്വതരഹിതം, ആനന്ദസ്വരൂപം, സര്‍വജഗത്തിനും ആധാരം, ജ്യോതിസ്വരൂപം, മണ്ഡലസ്ഥാനവര്ത്തി, ബ്രഹ്മവാക്യങ്ങളാല് സമ്പന്നം. ഇങ്ങനെയുള്ള ബ്രഹ്മസ്വരൂപം ഭര്‍ഗമാകുന്നു.
‘ഈശ്വര പുരുഷാഖ്യം തു
സത്യധര്മ്മാണമവ്യയം
ഭര്ഗാഖ്യം വിഷ്ണുസംജ്ഞം
തു യം ജ്ഞാത്വാളമൃതമശ്നുതേ’
(വ്യാസഃ)
ഈശ്വരന്, പുരുഷന് എന്നീ നാമങ്ങളുള്ളതും, സത്യവും, ധര്മ്മപ്രിയവും അവിനാശിയുമായ ഭര്ഗം വിഷ്ണുവിന്റെ തേജസ്സാകുന്നു. ഇതിനെ അറിയുന്നവര്‍ മോക്ഷം പ്രാപിക്കുന്നു.
‘തേജോ വൈ ബ്രഹ്മവര്‍ച്ചസം
ഗായത്രീ തേജസ്വീ വര്ച്ചസീ ഭവതി’
(ഐതരേയബ്രാഹ്മണം അ. 1/1)
നിശ്ചയമായും ഭര്ഗം ബ്രഹ്മതേജസ്സാണ്. അതിനാല്‍ ഗായത്രി തേജസ്വരൂപമാണ്.
‘ശിവകേചിത്പഠന്തിസ്മ
ശക്തിരൂപം പഠന്തി വൈ
കേചിത്സൂര്യം കേചിദഗ്നിം
വേദഗാ അഗ്നിഹോത്രിണഃ’
(ഭാര്‍ഗവ)
ഭര്ഗത്തെ ചിലര്‍ ശിവനെന്നു പറയുന്നു, ചിലര്‍ ശക്തിമാനെന്നു പറയുന്നു, ചിലര്‍ വൈദിക അഗ്നി ഹോത്രീയമെന്നു പറയുന്നു.
‘ഭാദീപ്താവിതി രൂപം ഹി
ഭൃസ്ജപാകേ ളര്ത്ഥേഹ്യമൃതം
ഔഷധ്യാദികം പചതി
ഭ്രാജ ദീപ്തൗ തഥാ ഭവേത്
ഭഗസ്യാദ്ഭ്രാജത ഇതി
ബഡുലം വന്ദ ഈരിതം’
(അഗ്നിപുരാണം)
ദീപ്തം എന്ന അര്‍ത്ഥത്തില്‍ ഭി എന്ന ധാതുരൂപത്തില്‍ നിന്നുണ്ടായ ഭര്ഗത്തിന്റെ അര്‍ത്ഥം തേജരൂ
പം എന്നാകുന്നു. ഭ്രസ്ജ ധാതു പാകം എന്ന അര്‍ത്ഥത്തിനു നിമിത്തമാകയാല്‍ ഔഷധാദികളെ ദഹിപ്പിക്കുന്നത് എന്ന അര്‍ത്ഥം ഉളവാകുന്നു. പ്രകാശസ്വരൂപമായ ഭര്ഗം വേദങ്ങളില്‍ പല വിധത്തില്‍ വിവക്ഷിക്കപ്പെട്ടിരിക്കുന്നു.
ഭര്ഗത്തിന്റെ ഉല്പത്തി
‘ഭ്രസ്ജ പാകേ അസുന
(ഭ്രസ്ജോ രോ പ്രധയോരന്യതരസ്യാ)
മിതി രോപധയോര് ലോപഃ
രമാഗമഃ ന്യങ്ക്വാദിത്വാ കുത്വം’
(ഗുഹ്യ പരിശിഷ്ടേ)
പാകം എന്ന അര്‍ത്ഥത്തില്‍ ഭ്രസ്ജ ധാതുവില്‍ നിന്നും അസുന എന്ന പ്രത്യയം ഉണ്ടായ ശേഷം ‘ഭ്രസ്ജോരോപ്രധയോരന്യന്തരസ്യാമ’ എന്ന സൂത്രമനുസരിച്ച് ഉപധായുടെ ലോപവും സമാഗമവും സംഭവിച്ച് ന്യങ് എന്നതില്‍ നിന്നും കുത്വ എന്ന രൂപം കൊള്ളുന്നു. ഇതില്‍ നിന്നും ഭര്ഗം എന്നു തെളിയിക്കപ്പെടുന്നു.
തേജസ്സിനെ, ബലത്തെ, ശക്തിയെ ധരിക്കേണ്ടത് മനുഷ്യനു അത്യന്തം ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ ബലം കൂടാതെ ജീവനെ നിലനിര്‍ത്തുകയോ, ഉന്നതി നേടുകയോ, ആപത്തില്‍ നിന്നും ആത്മരക്ഷ നേടുകയോ സാദ്ധ്യമല്ല. ദുര്‍ബലനെ കണ്ടാല്‍ ആക്രമിക്കുവാനും, ചൂഷണം ചെയ്യുവാനും ആര്‍ക്കും തോന്നലുണ്ടാകും. അതിനാല്‍ ന്യായരക്ഷയ്ക്കുവേണ്ടി ശക്തിമാന്മാര് ധര്‍മ്മാത്മാക്കള്‍ ആകേണ്ടത് ഉചിതമാണെന്നതുപോലെ ദുര്ബലന്മാര് തങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ദൗര്ബല്യങ്ങളില് നിന്നും മറ്റുഹാനികളില് നിന്നും രക്ഷ നേടുന്നതിനു വേണ്ടി നാം നമ്മുടെ ശാരീരികവും ബുദ്ധിപരവും ധനപരവും സ്വഭാവശുദ്ധിപരവും സംഘടനാപരവുമായ ശക്തി വര്‍ദ്ധിപ്പിക്കണം എന്നതാണു ഭര്ഗം എന്ന പദത്തിലൂടെ ലഭിക്കുന്ന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: