മുംബയ്: വ്യാഴാഴ്ച നടന്ന ഇന്ത്യ -ശ്രീലങ്ക മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തില്‍ ഒരു ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. സ്റ്റേഡിയത്തിലെ സച്ചിന് ടെണ്ടുല്‍ക്കര്‍ സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് ഇന്ത്യയുടെ മുന്‍ താരത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്.
സച്ചിന് ടെണ്ടുല്‍ക്കറുടെ പ്രതിമ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാന്നിധ്യത്തിലാണ് അനാച്ഛാദനം നടത്തിയത്. സച്ചിന്റെ ഹോം ഗ്രൗണ്ടാണ് വാങ്കഡെ സ്റ്റേഡിയം. സ്വപനമായിരുന്ന ലോകകപ്പ് 2011ല്‍ നേടിയത് ഈ സ്റ്റേഡിയത്തിലായിരുന്നു.
എന്നാല്‍ അനാച്ഛാദനത്തിന് പിന്നാലെ ആകെ ആശയക്കുഴപ്പമായി. പ്രതിമ സച്ചിന്റേത് തന്നെയോ എന്ന് കണ്ടവര്‍ക്ക് സംശയം. സംശയം സമൂഹ മാധ്യമങ്ങളിലും പടര്‍ന്നു.
പ്രതിമ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റേതല്ലേയെന്ന് ഒരു വിഭാഗത്തിന് സംശയം. പ്രതിമയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സ്റ്റീവ് സമിത്ത് തന്നയെന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു. ഇപ്പോള്‍ സ്റ്റീവ് സ്മിത്തിന്റെ കാലമാണെന്നും അതിന്റെ സ്വാധീനമാണ് പ്രതിമയിലുളളതെന്നുമാണ് ഇവരുടെ പക്ഷം.
A closer look at the Sachin Tendulkar statue at Wankhede stadium.#SachinTendulkar #INDvsSL #ICCMensCricketWorldCup2023 pic.twitter.com/xHVdt19edw
— Gk (@Ggk_here) November 2, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: