മുംബൈ: വയോധികയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 27കാരനായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യിദ് ആണ് പിടിയിലായത്. സെന്‍ട്രല്‍ മുംബൈയിലെ വഡാലയിലാണ് ക്രൂരകൃത്യം നടന്നത്.
ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്. അടിയേറ്റ വയോധിക തൽക്ഷണം മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ പ്രതി മൃതദേഹം ചാക്കില്‍ നിറച്ച് വീടിന്റെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഭാഗികമായി കത്തിക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുന്‍പാണ് വയോധികയുടെ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തിയത്.
വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടാണ് കൃത്യം നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. അന്നേദിവസം വൈകുന്നേരം പ്രതി, വയോധികയെ തന്റെ വീട്ടിലേക്ക് ചായ കുടിക്കാന്‍ ക്ഷണിച്ചു. വീട്ടിലെത്തിയപ്പോള്‍ അവരുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് വയോധിക തടഞ്ഞു. പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: