കടലിന്റെ ആഴങ്ങളിൽ പോലും പവിഴപ്പുറ്റുകള്‍ സുരക്ഷിതമല്ലെന്ന് പഠനങ്ങള്‍. പവിഴപ്പുറ്റുകളില്‍ കോറല്‍ ബ്ലീച്ചിങ് പോലുള്ളവ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആദ്യമായാണ് സഇത്തരം പ്രദേശങ്ങളിൽ കോറൽ ബ്ലീച്ചിങിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഓസ്ട്രേലിയ മുതല്‍ കിഴക്കന്‍ പസഫിക് വരെയുള്ള സമുദ്രങ്ങളിലാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്.
സമുദ്രങ്ങളില്‍ ചൂടേറുമ്പോള്‍ പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് ‘കോറല്‍ ബ്ലീച്ച്’ എന്നറിയപ്പെടുന്നത്. ആഴമേറിയ പ്രദേശങ്ങളില്‍ പവിഴപ്പുറ്റുകള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നില്ലെന്ന നിഗമനത്തിലായിരുന്നു ദീര്‍ഘ നാളുകളായി ഗവേഷകര്‍.
2019-ല്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ പടിഞ്ഞാറായി 300 അടി താഴ്ചയില്‍ കോറല്‍ ബ്ലീച്ചിങ് കണ്ടെത്തി. ഈ പ്രദേശത്ത് സമുദ്രത്തിലെ ചൂടിന് പിന്നില്‍ എല്‍-നിനോ പോലുള്ളവയാണെന്നാണ് നിഗമനം. 2020-ല്‍ പ്രദേശത്തേക്ക് വീണ്ടുമെത്തിയ ഗവേഷകര്‍ പവിഴപ്പുറ്റുകള്‍ പുനരുജ്ജീവിച്ചതായി കണ്ടെത്തി. കടലിന്റെ ആഴങ്ങളില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത, ആഗോള താപനം മൂലം ഭീഷണി നേരിടുന്ന അനേകം പവിഴപ്പുറ്റുകളുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ആഴമേറിയ ഇടങ്ങളിലെ പവിഴപ്പുറ്റുകളും ആഗോള താപനത്താല്‍ വലയുന്നുവെന്ന പഠനറിപ്പോര്‍ട്ട് പിന്നീട് നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1998, 2002, 2010, 2016, 2020 എന്നീ വര്‍ഷങ്ങളിലാണ് കൂട്ട ബ്ലീച്ചിങ്ങുകള്‍ രേഖപ്പെടുത്തിയത്. ഇത്തരം പ്രതിഭാസങ്ങള്‍ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാണെന്ന് ഗവേഷകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: