അമ്പലപ്പുഴ: കരുമാടി ഗവണ്മെന്റ് ആയുര്‍വേദാശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അഞ്ചംഗ സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. നാഷണല്‍ അക്രിഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് പ്രൊവൈഡിങ് സംഘമാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററാക്കി ആശുപത്രിയെ ഉയര്‍ത്താനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
ദേശീയ നിലവാരത്തിലേക്ക് ആശുപത്രി ഉയരുന്നതോടെ കൂടുതല്‍ ധന സഹായം ലഭ്യമാകുന്നതിനൊപ്പം കൂടുതല്‍ ആശാ പ്രവര്‍ത്തകരുടെ സേവനവും ആശുപത്രിക്ക് ലഭ്യമാകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആശുപത്രിയുടെ കീഴില്‍ വനിതകള്‍ക്കായി യോഗാ പരിശീലനവും നടക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ: ജയേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: