ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ക്ഷുഭിതയായി ഇറങ്ങിപ്പോയി.
മഹുവ മൊയ് ത്രയുടെ മൊഴി എടുക്കാന്‍ വിളിച്ച എത്തിക്സ് കമ്മിറ്റി യോഗത്തില്‍ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. രാവിലെ 11:00 മണിക്ക് തന്നെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ മഹുവ മൊയ്ത്ര ഹാജരായി. എന്നാല്‍ ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ പൊട്ടിത്തെറിച്ചു കൊണ്ട് പുറത്തിറങ്ങി. ഒപ്പം മറ്റു പ്രതിപക്ഷ അംഗങ്ങളും ഇറങ്ങി.
സ്ത്രീയെന്ന പരിഗണന പോലും എത്തിക്സ് കമ്മിറ്റി കാട്ടിയില്ലെന്ന് മറ്റു പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. അധാര്‍മികമായ വ്യക്തിപരമായ ചോദ്യങ്ങളാണ് കമ്മിറ്റിയില്‍ നിന്നും ഉണ്ടായതെന്നാണ് പ്രതിപക്ഷം പറയുന്നത്. അതേസമയം പൊതു ജനങള്‍ക്ക് മുന്നില്‍ മഹുവ മൊയ്ത്ര സംഭാവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുക ആണെന്നും ആര്‍ക്കും മഹുവയെ രക്ഷിക്കാന്‍ കഴിയില്ലെന്നും നിഷി കാന്ത് ദുബെ പറഞ്ഞു.
മഹുവ സഭ്യേതര ഭാഷ പ്രയോഗിച്ചുവെന്നും, തുടര്‍നടപടികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് കുമാര്‍ സോങ്കര്‍ പറഞ്ഞു.
അതിനിടെ വ്യക്തി പരമായ പ്രശ്നങ്ങളാണ് പരാതിക്ക് പിന്നിലെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.ലോഗിന്‍ ഐഡി കൈമാറിയിരുന്നെങ്കിലും ചോദ്യങ്ങള്‍ തന്റേത് തന്നെയായിരുന്നുവെന്നാണ് മഹുവ മൊയ്ത്രയുടെ വാദം.
പ്രധാനമന്ത്രി നരേന്ദ്രമോദി, അദാനി എന്നിവരെ താറടിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം വാങ്ങി ചോദ്യം ഉന്നയിച്ചതായാണ് മൊഹുവ മൊയ്ത്രയ്ക്കെതിരായ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: