കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കും. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോണ്ഗ്രസിനെ പരിപാടിക്ക് വിളിക്കില്ല.ശശി തരൂര് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗമാണ്. ശശി തരൂരിന്റെ അഭിപ്രായം കോണ്ഗ്രസിന്റേതാണ്. കോണ്ഗ്രസിന്റേത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നും പി. മോഹനന് പറഞ്ഞു.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല് ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര് എം പി നേരത്തേ പറഞ്ഞിരുന്നു. ഈ മാസം 11ന് കോഴിക്കോടാണ് സിപിഎമ്മിന്റെ പാലസ്തീന് ഐക്യദാര്ഢ്യ റാലി സംഘടിപ്പിച്ചിട്ടുളളത്. മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്പ്പെടെ വിവിധ സാമുദായിക സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഎം നീക്കം.
മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് സി പി എമ്മിന്റെ പാലസത്ീന് ഐക്യദാര്ഢ്യ റാലി. രാഷ്ട്രീയ ലക്ഷ്യം മുന്നില് കണ്ടാണ് മുസ്ലീം ലീഗിനെയും സമസ്തയെയും അതില് പങ്കെടുപ്പിക്കാനുളള നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: