തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന ജോബ് എക്സ്പോ വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന് നവംബര്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യും.
നെടുമങ്ങാട് നെട്ടിറച്ചിറ അമൃത കൈരളി വിദ്യാഭവനില്‍ രാവിലെ 10 മണിക്കാണ് ചടങ്ങ് . അമ്പതില്‍പ്പരം സ്വകാര്യ സ്ഥാപനങ്ങള്‍ എക്സ്പോയില്‍ പങ്കെടുക്കും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് വരെ 3000 ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ മേളയിലൂടെ ലഭ്യമാക്കും.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാന മന്ത്രി സ്വനിധി, പ്രധാന് മന്ത്രി വിശ്വകര്‍മ യോജന ,പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം , മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകള്‍ക്കു ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്, ലീഡ് ബാങ്ക്, ഫാര്‍മേഴ്സ് പ്രൊഡ്യൂസഴ്സ് ഓര്ഗനൈസേഷന് എന്നീ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന് പരിപാടിക്ക് സഹായം നല്‍കുന്നത്.
ജോബ് എക്സ്പോ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയായിരിക്കും .ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 8 മണിക്ക് സ്കൂളില്‍ എത്തി രജിസ്റ്റര്‍ ചെയേണ്ടതാണ്. ജോബ് എക്സ്പോയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളെപറ്റിയുള്ള വിശദ വിവരങ്ങള്‍ സ്കൂള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് 3 സെറ്റ് ബയോഡാറ്റയും കൊണ്ടുവരേണ്ടതാണ്.
എക്സ്പോയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ തൊഴില്‍സ്ഥാപനങ്ങളില്‍ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക് 9495387866 (പി.ജി രാമചന്ദ്രന്, പ്രൊജക്റ്റ് ഡയറക്ടര്‍ ) എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: