കൊച്ചി: ആള്‍ദൈവങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്ന് നടി ലെന. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതില്ല. ഒരാളുടെ തെറ്റ് മറ്റൊരാള്‍ വിലയിരുത്തേണ്ടതില്ലെന്നും മതം പലര്‍ക്കും സാന്ത്വനം നല്‍കുന്ന ഒന്നാണെന്നും ലെന പറഞ്ഞു.
ട്വന്റിഫോര്‍ ന്യൂസിന്റെ’ഹാപ്പി ടു മീറ്റ് യു’വിലായിരുന്നു നടിയുടെ പരാമര്‍ശം. ആള്‍ദൈവങ്ങളെ ന്യായീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യേണ്ടതില്ല. തെറ്റും ശരിയും ആരും വിലയിരുത്തേണ്ടതില്ല. മതം എന്നത് പലര്‍ക്കും വലിയ ആശ്വാസം നല്‍കുന്ന ഒന്നാണ്.
പലര്‍ക്കും അത് വലിയ ആശ്വാസവും ആവശ്യവുമാണ്. മതം മനുഷ്യനെ നയിക്കുകയാണ് ചെയ്യുന്നത്. എല്ലാം അറിയുന്ന ആളല്ല മനുഷ്യന്‍. സ്വന്തം കാര്യങ്ങള്‍ നേര്‍വഴിക്ക് കൊണ്ടുപോകുകയാണ് ചെയ്യേണ്ടതെന്നും സ്വയം ഒരുള്‍വിളി കേള്‍ക്കണമെന്നും ലെന പറഞ്ഞു.
മുൻ ജന്മത്തെ കുറിച്ച് പറയുമ്പോൾ, ആദ്യം നമുക്കൊരു ഐഫോൺ 5 ഉണ്ടായിരുന്നു, അന്ന് നമ്മൾ അതിലെ ഫോട്ടോസ് സ്റ്റോർ ചെയ്യാൻ ഒരു ഐ ക്ലൗഡ് ആരംഭിച്ചു. കാലങ്ങൾക്കിപ്പുറം ഐ ഫോൺ 15 ൽ എത്തി നിൽക്കുമ്പോൾ ആ ക്ലൗഡ് സ്റ്റോറേജ് തന്നെയാണ് നമ്മൾ ഉപയോഗിക്കുക. ഒരു പുതിയ ഫോൺ ആണെന്ന് കരുതി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട ആവശ്യമില്ല. അതിനുള്ളിലെ സാധനങ്ങൾ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങൾ, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകൾ ആകുന്നത്.
അങ്ങനെയാണ് മുൻ ജന്മവും. മനസിന് ശരീരവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും ഒരു കഴിഞ്ഞക്കാല ജീവിതമുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. 63 വയസ്സ് വരെ ജീവിച്ചിരുന്നു. എന്നെ വിമർശിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കണമെന്ന് എനിക്ക് ഒരു നിർബദ്ധവുമില്ല. അവരിത് മറന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, ഞാൻ ആരുടേയും വീട്ടിൽ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഇതൊക്ക പറയുന്നത്’ ലെന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: