ന്യൂദല്‍ഹി: പെന്ഷന് വിതരണം ചെയ്യുന്ന ബാങ്കുകള്‍, മന്ത്രാലയങ്ങള്‍ / വകുപ്പുകള്‍, പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്, യുഐഡിഎഐ, മെയ്റ്റി എന്നിവയുടെ സഹകരണത്തോടെ 50 ലക്ഷം പെന്‍ഷന്‍കാരെ ലക്ഷ്യമിട്ട് 2023 നവംബര്‍ 1 മുതല്‍ 30 വരെ രാജ്യത്തുടനീളമുള്ള 100 നഗരങ്ങളിലെ 500 സ്ഥലങ്ങളില്‍ പെന്ഷന് & പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ് (ഡിഒപിപിഡബ്ല്യു) രാജ്യവ്യാപകമായി പ്രചാരണം നടത്തും.
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഡിഎല്‍സി / ഫേസ് ഓതന്റിക്കേഷന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി എല്ലാ കേന്ദ്ര ഗവണ്മെന്റ് പെന്‍ഷന്‍കാര്‍ക്കും പെന്ഷന് വിതരണ അതോറിറ്റികള്‍ക്കും ഇടയില്‍ അവബോധം വളര്‍ത്തുന്നതിനാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിഎല്‍സി സമര്‍പ്പിക്കുന്നതിനായി പെന്‍ഷന്‍കാര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്.
വിവിധ ഡിജിറ്റല്‍ മോഡുകള്‍ ഉപയോഗിച്ച് പെന്‍ഷന്‍കാര്‍ക്ക് അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ സഹായിക്കുന്നതിന് ഉീജജണ ഉദ്യോഗസ്ഥര്‍ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ ജീവിതം സുഗമമാക്കുന്നതിന്, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഡിഎല്‍സി) അതായത് ജീവന് പ്രമാന്‍ വിപുലമായി പ്രോത്സാഹിപ്പിക്കുന്നു. 2014 ല്‍ ബയോമെട്രിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഡിഎല്‍സികള്‍ സമര്‍പ്പിക്കുന്നത് ആരംഭിച്ചു.
തുടര്‍ന്ന്, ആധാര്‍ ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷന് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി DoPPW, മെയ്റ്റിയുഐഡിഎഐ എന്നിവരുമായി സഹകരിച്ചു. അതിലൂടെ ഏത് ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണില്‍ നിന്നും എല്‍സി സമര്‍പ്പിക്കാന്‍ കഴിയും. 2021 നവംബറിലാണ് വിപ്ലവകരമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: