ചെന്നൈ: ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന പ്രശസ്ത തമിഴ് നടന് രഘു ബാലയ്യ അന്തരിച്ചു. 70 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ വളസരവാക്കത്തുള്ള വസതിയില്‍ വെച്ച് ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് അദേഹം അന്തരിച്ചു. അന്തരിച്ച മുതിര്‍ന്ന നടന് ടി എസ് ബാലയ്യയുടെ മകന് ജൂനിയര്‍ ബാലയ്യ.
രഘു ബാലയ്യയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ ബാലയ്യയുടെ വിയോഗത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര് അനുശോചനം രേഖപ്പെടുത്തി. 1975ല്‍ പുറത്തിറങ്ങിയ ‘മേല്‍നാട്ടു മരുമകള്‍’ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
കരഗാട്ടക്കാരന്, സുന്ദര കാണ്ഡം, വിന്നര്‍, സാട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. സിനിമയ്ക്ക് പുറമെ ചിത്തി, വാഴ്കൈ, ചിന്ന പാപ്പാ പെരിയ പപ്പ തുടങ്ങിയ സീരിയലുകളിലും ബാലയ്യ അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ ‘നേര്‍ക്കൊണ്ട പാര്‍വൈ’യില്‍ ജൂനിയര്‍ ബാലയ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2021ല്‍ പുറത്തിറങ്ങിയ ‘യെന്നങ്ങാ സര് ഉങ്ക സത്തം’ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: