ട്രിങ്കോമാലി: ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തും വിദേശത്തും എസ് ബി ഐയുടെ വളര്‍ച്ചയെ മന്ത്രി അഭിനന്ദിച്ചു.
ഇന്ത്യാ സര്‍ക്കാര്‍ ശ്രീലങ്കയക്ക് നല്‍കിയ ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ എസ്ബി ഐയിലൂടെയാണ് നല്‍കിയത്. ഇന്ത്യയിലെ തമിഴ് വംശജര്‍ ശ്രീലങ്കയില്‍ എത്തിയതിന്റെ 200ാം വാര്‍ഷികം ‘നാം 200’ന്റെ കൊളംബോയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി പങ്കെടുക്കും.
ഇന്ത്യ-ശ്രീലങ്ക ബിസിനസ് ഉച്ചകോടിയെയും നിര്‍മ്മല സീതാരാമന്‍ അഭിസംബോധന ചെയ്യും. ‘കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക: സമൃദ്ധിക്ക് പങ്കാളിത്തം’ എന്ന വിഷയമാണ് ഉച്ചകോടിയുടെ സന്ദേശം. മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി ഇന്നലെയാണ് നിര്‍മ്മല സീതാരാമന്‍ കൊളംബോയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക