തിരുവനന്തപുരം: കരമന ശ്രീ ജ്ഞാനാംബിക റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭജനപ്പുര പാലസില്‍ 2023 നവംബര്‍ ഒന്നുമുതല്‍ 5 വരെ നടക്കുന്ന ശതചണ്ഡികാ മഹായജ്ഞത്തിന്റെ ഉദ്ഘാടനം കോട്ടയ്ക്കകത്തെ രംഗവിലാസം പാലസില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിച്ചു.
സാമ്പത്തിക വിദഗ്ധന്‍ രജ്ഞിത് കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ലക്ഷ്മീഭായി തമ്പുരാട്ടി അനുഗ്രഹപ്രഭാഷണം നടത്തി. ബ്രഹ്മശ്രീ മസൂരി യജ്ഞരാമ സോമയാജി, ഡോ.പൂജപ്പുര കൃഷ്ണന് നായര്‍, വൈദ്യനാഥന്, ശങ്കരനാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മഹായജ്ഞത്തിന്റെ ആചാര്യന് ജ്ഞാനാംബിക റിസര്‍ച്ച് ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി എസ്.ഗിരീഷ് കുമാറാണ്. ശതചണ്ഡികാ മഹായജ്ഞത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, ശ്രീചക്രപൂജ, ശ്രീലളിതാ ഹോമം, ദേവീമഹാത്മ്യപാരായണം, ചണ്ഡികാദുര്ഗ്ഗ പൂജ, ആയിരം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീ ലളിതാസഹസ്രനാമ പാരായണം എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: