കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ വെര്‍ച്വല്‍ ട്രേഡ് ഫെയറിന്റെ നാലാം പതിപ്പ് റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ പ്രകാശനം ചെയ്തു.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബ്ബറിനും റബ്ബര്‍ ഉത്പന്നങ്ങള്‍ക്കും ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണികളില്‍ പ്രദര്‍ശനത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2021-ലാണ് വിടിഎഫ് തുടങ്ങിയത്. ഇപ്പോള്‍ നിലവിലുള്ളത് 2022 ഒക്ടോബറില്‍ ആരംഭിച്ച മൂന്നാം പതിപ്പാണ്.
രാജ്യത്തെ റബ്ബര്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ചിലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഖ്യാതി നേടുന്നതിനുമുള്ള അവസരമാണ് വെര്‍ച്വല്‍ ട്രേഡ് ഫെയറിലൂടെ ലഭിക്കുന്നത്. നാലാംപതിപ്പില്‍ ഒരു വര്‍ഷത്തേക്കുള്ള സ്റ്റാള്‍ വാടക 5000 രൂപ.
റബ്ബറിന്റെയും റബ്ബര്‍ ഉത്പന്നങ്ങളുടെയും സംസ്കരണം, ഉത്പന്നനിര്‍മാണം, കയറ്റുമതി തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് നാലാം പതിപ്പിനായി ഇപ്പോള്‍ സ്റ്റാളുകള്‍ ബുക്ക് ചെയ്യാം. ബന്ധപ്പെടേണ്ട നമ്പര്‍: 0481 2353790/2353311 ഇ-മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: