ന്യൂദല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് ലോക്സഭാ സദാചാര സമിതിക്ക് മുന്നില്‍ ഹാജരായി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മഹുവ മൊയ്ത്രയെ എത്തക്‌സ് കമ്മിറ്റി വിളിച്ചു വരുത്തിയത്.
രേഖകളും തെളിവുകളും സഹിതം മൂന്ന് കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് സദാചാര സമിതിക്ക്് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ചോദ്യം ചെയ്യുന്നത്.മൂന്ന് മന്ത്രാലയങ്ങളില്‍ നിന്നും പാര്‍ലമെന്ററി സമിതി വിവരങ്ങള്‍ തേടിയിരുന്നു.
എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്ന മഹുവ മൊയ്ത്ര നിഷേധി ച്ചു. എന്നാല്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി പാര്‍ലമെന്റിലെ പാസ് വേഡ് പങ്കിട്ടതായി സമ്മതിച്ചു.
അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താറടിക്കുക ലക്ഷ്യമിട്ട് വ്യവസായിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എംപി കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു.പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയെ കഴിഞ്ഞ മാസം സദാചാര സമിതി വിസ്തരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക