ന്യൂദൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ പാലസ്തീനികളെ പിന്തുണയ്‌ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ വിൽക്കുന്നത് പരിഗണിക്കാമെന്നും ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ആണവ പരിപാടിയുടെ പേരിൽ യുഎൻ ഉപരോധം നേരിടുന്ന ഉത്തര കൊറിയ മുമ്പ് ടാങ്ക് വിരുദ്ധ റോക്കറ്റ് ലോഞ്ചറുകൾ ഹമാസിന് വിറ്റിരുന്നുവെന്ന് ദക്ഷിണ കൊറിയൻ നിയമനിർമ്മാതാക്കൾ വെളിപ്പെടുത്തി. ഗാസയിലെ യുദ്ധത്തിനിടയിൽ കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ഉത്തരകൊറിയ ശ്രമിച്ചേക്കുമെന്നും അവർ പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ കിം ജോങ് ഉൻ പലസ്തീനിന് “വ്യാപകമായ പിന്തുണ” ആവശ്യപ്പെട്ടതായി കരുതുന്നതായി ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ കിം ക്യു-ഹ്യുൻ വെളിപ്പെടുത്തി. ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയപ്പോൾ ഹമാസ് ഭീകരർ ഉത്തരകൊറിയൻ ആയുധങ്ങൾ ഉപയോഗിച്ചതായി സംശയം ഉയർന്നിരുന്നു. ഹമാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമാണ് ഈ തെളിവുകൾ ലഭിച്ചത്.
കവചിത വാഹനങ്ങൾക്കെതിരെ ഹമാസ് ഭീകരർ ഉപയോഗിച്ചത് ഉത്തര കൊറിയൻ ആയുധമായ എഫ് -7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: