ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടസാധ്യതകള്‍ വിലയിരുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് യുകെയില്‍ നടന്ന യോഗത്തില്‍ ഇന്ത്യയും മറ്റ് 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.
ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചിലി, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്, കെനിയ, സൗദി, അറേബ്യ, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, ഫിലിപ്പീന്‍സ്, റിപ്പബ്ലിക് ഓഫ് കൊറിയ, റുവാണ്ട , സിംഗപ്പൂര്‍, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ഉക്രെയ്ന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ യൂണിയന് പ്രഖ്യാപനത്തിന്റെ ഭാഗമായി.
യുകെ സര്‍ക്കാര്‍ ആതിഥേയത്വം വഹിച്ച എഐ സുരക്ഷാ ഉച്ചകോടിയുടെ ആദ്യ ദിവസം ബ്ലെച്ച്ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച 28 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇതിലൂടെ എഐ സുരക്ഷാ ഗവേഷണത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങള്‍ സമ്മതിച്ചു.
സുരക്ഷാ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍, മൂല്യനിര്‍ണ്ണയത്തിലൂടെയും മറ്റ് ഉചിതമായ നടപടികളിലൂടെയും നടപ്പാകുമെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. ഈ ആശങ്കകള്‍ എഐയെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒരു തുടക്കം കുറിച്ചു.
നിയന്ത്രിച്ചില്ലെങ്കില്‍ ലോകത്തിന് അസ്തിത്വ ഭീഷണി ഉയര്‍ത്തുന്ന സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് ടെക് എക്സിക്യൂട്ടീവുകളും നിയമനിര്‍മ്മാതാക്കളും ഭീതി ഉയര്‍ത്തിയതിന് പിന്നാലെ എഐയുടെ സുരക്ഷിതമായ വികസനം കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യത്തെ ശ്രമമായാണ് ഉച്ചകോടിയെ കാണുന്നത്.
എഐ ലൈഫ് സൈക്കിളിലുടനീളം സുരക്ഷ പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കിലും, പ്രാദമിക എഐ കഴിവുകള്‍ വികസിപ്പിക്കുന്നവരുടെ, പ്രത്യേകിച്ച് അസാധാരണമാംവിധം ശക്തവും ദോഷകരവുമായ എഐ സിസ്റ്റങ്ങള്‍ക്ക്, ഈ എഐ സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേകിച്ച് ശക്തമായ ഉത്തരവാദിത്തമുണ്ടെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: