Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസോറാമിന് സ്ഥാനം ഹൃദയത്തിൽ; സമാധാനം തകർക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം: രാജ്നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 11:44 am IST
in India

തിപ(മിസോറാം): മിസോറാം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അകലേക്ക് മാറ്റിനിര്‍ത്തിയ കോണ്‍ഗ്രസ് കാലം എന്നന്നേക്കുമായി ഇല്ലാതായെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മിസോറാമിനെ ഹൃദയത്തിലാണ് സ്വീകരിച്ചത്. വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും തുടര്‍ക്കഥകള്‍ കേട്ട് അസ്വസ്ഥരായവരാണ് മണിപ്പൂരിലടക്കം ഉണ്ടാകുന്ന സങ്കടകരമായ പ്രശ്‌നങ്ങളെ ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിസോറാമിലെ അതിര്‍ത്തി പ്രദേശമായ തിപയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അസ്വസ്ഥത സൃഷ്ടിക്കുകയും രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നവരെയും പ്രതിരോധമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

സമാധാനം തകര്‍ക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. മണിപ്പൂരില്‍ ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ കുത്തിവച്ചത് അവരാണ്. ഒന്നായി കഴിഞ്ഞ സമൂഹങ്ങളെ ഭിന്നിപ്പിച്ചത് അവരാണ്. അവിശ്വാസത്തിന്റെ വിത്ത് വിതച്ചത് അവരാണ്. അവരെ തിരിച്ചറിയണം, ഒറ്റപ്പെടുത്തണം. മണിപ്പൂരിലെ കുക്കി, മെയ്‌തേയ് വിഭാഗത്തിലെ ജനങ്ങള്‍ പഴയതുപോലെ ഹൃദയം തുറന്ന് സംസാരിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മണിപ്പൂരും മിസോറാമും അടക്കം എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും വികസനത്തിന്റെ അനുഭവം നുകര്‍ന്നു. ഭീകരതയും കൊലപാതകവും നടമാടിയിരുന്ന ഈ പ്രദേശത്ത് ശാന്തിയുടെ കാലാവസ്ഥ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി തുടരുന്ന ഈ സമാധാനമാണ് ചിലര്‍ ചേര്‍ന്ന് തകര്‍ക്കുന്നത്. അതിനെ രാഷ്‌ട്രീയമായി മുതലെടുക്കുന്നവര്‍ അപകടകരമായ ഭാവിയെ ആണ് വിളിച്ചുവരുത്തുന്നത്, രാജ്‌നാഥ് പറഞ്ഞു.

രാജ്യത്തിന്റെ അതിര്‍ത്തിമേഖലയെന്ന നിലയില്‍ ഏറെ ജാഗ്രതയോടെ വേണം ജനങ്ങള്‍ രാഷ്‌ട്രീയത്തെ കാണേണ്ടതെന്ന് രാജ്‌നാഥ് പറഞ്ഞു. അക്രമങ്ങളിലും കൊലപാതകങ്ങളിലും ഒരു രാഷ്‌ട്രീയപാര്‍ട്ടിയെയും കുറ്റപ്പെടുത്താനില്ല. സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം വിദ്വേഷത്തിന്റെ ശക്തികളും പത്തിയുയര്‍ത്തുന്നു. അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ജനങ്ങള്‍ക്കുമാത്രമേ കഴിയൂ. ജനാധിപത്യത്തിന്റെ അവകാശം വിനിയോഗിക്കുമ്പോഴും എല്ലാവരും അത് പരിഗണിക്കണം, അദ്ദേഹം പറഞ്ഞു.

മിസോ ജനതയ്‌ക്ക് ബിജെപിയുടെ വാഗ്ദാനം ലഹരിവിമുക്ത മിസോറാമാണെന്ന് മാമിതില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ യുവാക്കളെയും അതിനായി അണിനിരത്തും. അസ്വസ്ഥതകള്‍ക്ക് മറുപടി വികസനമാണ്. എംഎന്‍എഫും കോണ്‍ഗ്രസും വികസിപ്പിക്കുന്നത് അഴിമതിയെയാണ്. ബിജെപി ഭാരതത്തിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങളെയും. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ സഹായം നല്കുന്ന റാണി രൊപുലാനി സ്ത്രീശാക്തീകരണ പദ്ധതി ബിജെപി സര്‍ക്കാര്‍ നടപ്പാക്കും. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അകലെയായിരുന്നു. എന്നാല്‍ ഇന്ന് ഹൃദയത്തിലാണ് ഈ സംസ്ഥാനങ്ങള്‍ക്ക് സ്ഥാനം. ഒമ്പത് വിമാനത്താവളങ്ങളും പതിനെട്ട് ജലപാതകളും ഈ നാടിന് നല്കിയത് ബിജെപി സര്‍ക്കാരാണ്.

Tags: congressmizoramRajnath Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.