ന്യൂദല്‍ഹി: സംഗീതജ്ഞയും എഴുത്തുകാരിയും ദല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപികയുമായിരുന്ന പ്രൊഫ. ലീല ഓംചേരി(93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത നാടക രചയിതാവായ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ളയാണ് ഭര്‍ത്താവ്. സംസ്ക്കാരം പിന്നീട് നടത്തും.
1929 മേയ് 31ന് കന്യാകുമാരിയിലെ തിരുവട്ടാറിലാണ് ജനനം. അന്തരിച്ച ഗായകന് കമുകറ പുരുഷോത്തമന് സഹോദരനാണ്. ദല്‍ഹി സര്‍വ്വകലാശാലയില്‍ 35 വര്‍ഷം സംഗീതാധ്യാപികയായിരുന്നു. 208ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. കേന്ദ്രസംഗീത നാടക അക്കാദമിയുടെ ബഹുമതി ലഭിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാള ഭാഷകളില്‍ ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മകന് ശ്രീദീപ്.
മകള്‍ ഡോ. ദീപ്തി. മരുമക്കള്‍: മധു, അരുണ്‍ ഭല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: