Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

നിശബ്ദനായ വിപ്ലവകാരി

നവംബര്‍ രണ്ട് ഡോ. പല്പുവിന്റെ 160ാം ജന്മവാര്‍ഷിദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 07:00 am IST
inEducation

‘ഇന്ത്യാ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി’ എന്നു സരോജിനി നായിഡു വിശേഷിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഡോ. പല്പു.

1863 നവംബര്‍ രണ്ടിന് തിരുവനന്തപുരത്ത് പേട്ടയില്‍ ജനിച്ചു. 1884ല്‍ തിരുവിതാംകൂറിലെ വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയില്‍ നാലാമനായി വിജയിച്ചുവെങ്കിലും അക്കാലത്ത് നിലനിന്ന ജാതിവിവേചനത്താല്‍ പ്രവേശനം ലഭിച്ചില്ല. പലരുടേയും സാമ്പത്തിക സഹായത്തോടെ മദ്രാസ് മെഡിക്കല്‍ കോളജില്‍ പഠിച്ച് ഡോക്ടര്‍ ബിരുദം നേടി. 1891ല്‍ മൈസൂര്‍ രാജ്യത്ത് ഡോക്ടറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.

മൈസൂരില്‍ പ്ലേഗുബാധയുണ്ടായ കാലമായിരുന്നു അത്. സ്വജീവന്‍ പോലും കണക്കിലെടുക്കാതെ ഡോ. പല്പു ആ മഹാവ്യാധിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആതുര ശ്രുശ്രൂഷാ രംഗത്ത് വലിയ അംഗീകാരം നേടി. ഉപരിപഠനത്തിനായി പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയി. 1920ല്‍ നാട്ടില്‍ തിരിച്ചെത്തിയ പല്പു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

തിരുവിതാംകൂറിലെ ഉദ്യോഗങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1891 ജനുവരി ഒന്നിന് മഹാരാജാവിന് സമര്‍പ്പിച്ച നിവേദനമായിരുന്നു മലയാളി മെമ്മോറിയല്‍. ഇതില്‍ മൂന്നാമനായി ഒപ്പുവച്ചത് പല്പുവായിരുന്നു. 1896 സപ്തംബര്‍ മൂന്നിന് ഈഴ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നതിനും നേതൃത്വം നല്‍കി.

1892ല്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ കേരള സന്ദര്‍ശനം പ്രസിദ്ധമാണ്. ഭാരതയാത്രയുടെ ഭാഗമായുള്ള ആ പര്യടനത്തില്‍ തുടക്കത്തില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. മൈസൂരില്‍ വച്ച് വിവേകാനന്ദനെ നേരില്‍ക്കണ്ട പല്പുവാണ് അദ്ദേഹത്തോട് അയിത്താചാരങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ആ സന്ദര്‍ശന വേളയിലാണ് സ്വാമി വിവേകാനന്ദന്‍ അക്കാലത്തെ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.

ജാതിവിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജനകീയാംഗീകാരമുള്ള ഒരു ആത്മീയാചാര്യന്റെ നേതൃത്വം ആവശ്യമാണെന്ന് വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. അപ്രകാരമാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ അടുക്കല്‍ എത്തിയത്. ഗുരുവും പല്പുവും ചേര്‍ന്ന് നടത്തിയ ആലോചനകളാണ് എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. യോഗത്തിന്റെ ആദ്യ അധ്യക്ഷ പദവി വഹിച്ച ഗുരു പല്പുവിനെ ഉപാധ്യക്ഷനായും കുമാരനാശാനെ സെക്രട്ടറിയായും നിയമിച്ചു.

‘ട്രീറ്റ്‌മെന്റ് ഓഫ് തീയാസ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകം രചിച്ച ഡോ. പല്പു ‘തിരുവിതാം കോട്ടൈ തീയന്‍’ എന്ന തൂലികാനാമത്തില്‍ പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഡോ. പി. നടരാജനാണ് നടരാജ ഗുരു എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധി നേടിയത്. 1950 ജനുവരി 25ന് ഡോ.പി. പല്പു അന്തരിച്ചു.

Tags: human right activistSocial ReformerDr.Palpu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Main Article

നാളെ പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന തിലകം

Samskriti

സാവിത്രിഭായി ഫൂലെ: ഭാരതത്തിന്റെ വിദ്യാജ്യോതി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.