അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യയിലെ ശ്രീരാമക്ഷേത്രം. ശ്രീകോവിലിന്റെ അന്തിമ മിനുക്ക് പണികള്‍ പുരോഗമിക്കുന്നു. രാംലല്ലയ്ക്കായി ഒരുങ്ങുന്നത് എട്ടടി ഉയരമുള്ള സിംഹാസനം. രാജസ്ഥാന് വെണ്ണക്കല്ലില്‍ തീര്‍ത്തെടുക്കുന്ന സിംഹാസനം സ്വര്‍ണപാളി പൊതിയുന്നതിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ രാപകല്‍ നടക്കുന്നത്.
ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് ശേഷമുള്ള ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ എന്ന പ്രഖ്യാപനം വന്നതിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രദേശമാകെ മോടിപിടിപ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ നി
ര്മാണമടക്കം ശ്രീരാമക്ഷേത്രത്തിന്റെ എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര സമിതി അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു.
ഗൃഹമണ്ഡപത്തിന്റെ തറ മാര്‍ബിള്‍ പാകുന്ന പണി പുരോഗമിക്കുന്നു.
രാമക്ഷേത്രത്തിന്റെ താഴത്തെ നിലയിലുള്ള വിശാലമായ മണ്ഡപം ഡിസംബര്‍ 15നകം സജ്ജമാകും. മതിലുകളിലെ കൊത്തുപണികള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: