ന്യൂദല്‍ഹി: യുനെസ്കോയുടെ സര്‍ഗാത്മക നഗര ശ്രംഖലയില്‍ കോഴിക്കോടിനെയും ഗ്വാളിയറിനെയും ഉള്‍പ്പെടുത്തിയത് തനതായ സാംസ്കാരികതയെ പരിപോഷിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും ഗ്വാളിയോറിന്റെ ശ്രുതിമധുരമായ പൈതൃകവും ഇപ്പോള്‍ യുനെസ്കോയുടെ സര്‍ഗാത്മക നഗര ശ്രംഖലയില്‍ ഉള്‍പ്പെടുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തിന് കോഴിക്കോട്ടെയും ഗ്വാളിയോറിലെയും ജനങ്ങള്‍ക്ക്
അഭിനന്ദനങ്ങള്‍. ഈ അന്താരാഷ്ട്ര അംഗീകാരം ആഘോഷിക്കുമ്പോള്‍, നമ്മുടെ രാഷ്ട്രം, വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.നമ്മുടെ തനതായ സാംസ്കാരിക ആഖ്യാനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമായി സമര്‍പ്പിതരായ ഓരോ വ്യക്തിയുടെയും കൂട്ടായ പ്രയത്നത്തെയും ഈ അംഗീകാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നു-‘സാമൂഹ്യമാധ്യമമായ എക്സില്‍ മോദി കുറിച്ചു.
യുനെസ്കോ സര്‍ഗാത്മക നഗര ശ്രംഖലയില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തിയത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് കേന്ദ്ര സാംസ്കാരിക,ടൂറിസം മന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു.യുനെസ്കോ സര്‍ഗാത്മക നഗര ശ്രംഖലയില്‍ യഥാക്രമം ‘സംഗീത നഗരം’, ‘സാഹിത്യ നഗരം’ എന്നിവയില്‍ ഉള്‍പ്പെട്ട 55 പുതിയ നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്വാളിയോറും കോഴിക്കോടും ഉള്‍പ്പെടുന്നു.
‘
ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ, സര്‍ഗാത്മക നഗര ശൃംഖലയില്‍ ഇപ്പോള്‍ നൂറിലധികം രാജ്യങ്ങളിലായി 350 നഗരങ്ങളുണ്ട്. കരകൗശലവും നാടോടി കലയും, ഡിസൈന്‍, ഫിലിം, സാഹിത്യം, മാധ്യമം, കലകളും സംഗീതവും തുടങ്ങിയ മേഖലകളിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: