ബെംഗളൂരു: ഇന്ത്യയ്‌ക്ക് 2027ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഓട്ടോമേഷന്‍ രംഗത്ത് 2027ഓടെ 1.62 കോടി ജീനവക്കാരെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. സെര്‍വ്വീസ് നൗ, പിയേഴ്സണ്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഓട്ടോമേഷന്‍ രംഗത്ത് പുതിയ സാങ്കേതികതൊഴില്‍മേഖലകള്‍ രൂപപ്പെട്ടുവരുന്നുണ്ട്.
ഇതിനായി ഇപ്പോഴെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ), ഓട്ടോമേഷന്‍ രംഗത്തെ പുതിയ തൊഴില്‍ നൈപുണ്യം 1.62 കോടി പേര്‍ ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും പഠനം പറയുന്നു. 47 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഐടി രംഗത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍
സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. .
മാനുഫാക്ടറിംഗ്, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷിംഗ്, ഹോള്‍സെയില്‍, റീട്ടെയ്ല്‍ വ്യാപാരം, ട്രാന്‍സ്പോര്‍ട്ടേഷന്‍, സ്റ്റോറേജ്, നിര്‍മ്മാണ മേഖല എന്നീ രംഗങ്ങളില്‍ തൊഴില്‍ രംഗത്ത് വന്‍ അട്ടിമറികള്‍ നടക്കുമെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ ആപ് ഡവലപേഴ്സ് (75000), ഡേറ്റ അനലിസ്റ്റ്സ് (70000), പ്ലാറ്റ് ഫോം ഓണേഴ്സ്, (65000), പ്രോഡക്ട് ഓണേഴ്സ് (65000), ഇംപ്ലിമെന്‍റേഷന്‍ എഞ്ചിനിയേഴ്സ് (55000), എന്നിവരെ കൂടുതലായി ആവശ്യമുണ്ട്. കംപ്യൂട്ടര്‍ പ്രോഗ്രമേഴ്സ് കൂടുതലായുള്ള കര്‍ണ്ണാടക (ഇവിടെ 3,31200 പ്രോഗ്രമേഴ്സ് ഉണ്ട്), തമിഴ്നാട് (3,27000), തെലങ്കാന (171000) എന്നീ സംസ്ഥാനങ്ങള്‍ക്ക് ഈ തൊഴില്‍ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: