കോഴിക്കോട് : പാലസ്തീനിന് ഐക്യദാര്‍ഢ്യവുമായി സിപിഎം നടത്തുന്ന റാലിയിലേക്ക് സമസ്തയ്ക്ക് ക്ഷണം. മുമ്പ് ഏക സിവില്‍ കോഡിനെതിരെ നടത്തിയ സെമിനാറിലും സിപിഎം സമസ്തയെ ക്ഷണിച്ചിരുന്നു.
മുസ്ലിം ലീഗ് പാലസ്തീന് ഐക്യദാര്‍ഢ്യവുമായി പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും സമസ്ത നേതാക്കളെ വിളിച്ചിരുന്നില്ല. അതിനു പിന്നാലെയാണ് സിപിഎമ്മിന്റെ ക്ഷണം. ഏക സിവില്‍ കോഡിനെതിരെ നടത്തിയ സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നതില്‍ ലീഗ് എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. എന്നാല്‍ അത് അവഗണിച്ചും സമസ്ത പ്രതിനിധികള്‍ പങ്കെടുക്കുകയും വിവാദമാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: