ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി കങ്കണയും അണിയറ പ്രവർത്തകരും ചേർന്ന് സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള യോഗി ആദിത്യനാഥിന്റെ പ്രതികരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ് കങ്കണ
ലഖ്‌നൗവിലെ ലോക് ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു തേജസിന്റെ പ്രത്യേക പ്രദർശനം നടത്തിയത്. യോഗി ആദിത്യനാഥിനുപുറമേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും സിനിമ കാണാൻ എത്തിയിരുന്നു. സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നും സിനിമ കണ്ടുകൊണ്ടിരിക്കെ യോഗി ആദിത്യനാഥ് കരഞ്ഞു പോയെന്നും പ്രദർശനത്തിനുശേഷം കങ്കണ പ്രതികരിച്ചു. യോഗി ആദിത്യനാഥിന് സിനിമ ഏറെ ഇഷ്ടമായെന്നും ചിത്രത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചെന്നും താരം.
#WATCH | Lucknow, UP: On special screening of film 'Tejas', Actress Kangana Ranaut says, "CM Yogi Adityanath got emotional while watching the movie. He has assured us that he will support us and will motivate the nationalists to connect with the film…It is not a film on women… pic.twitter.com/8SiQFHDlz7
— ANI (@ANI) October 31, 2023
യോഗി ആദിത്യനാഥ് സിനിമ കണ്ടുകൊണ്ടിരിക്കേ കരഞ്ഞുപോയി. ഞങ്ങൾക്കും ഞങ്ങളുടെ സിനിമയ്‌ക്കും രാജ്യവിരുദ്ധ ശക്തികളിൽ നിന്നും ശത്രുക്കളിൽ നിന്നും സംരക്ഷണം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. തേജസ് ഒരു സ്ത്രീ ശാക്തീകരണ ചിത്രമല്ല, മറിച്ച് സ്ത്രീ ശക്തിയേക്കുറിച്ചുള്ള ചിത്രമാണ്. യുവാക്കളിൽ ഇന്ത്യൻ വ്യോമസേനയേക്കുറിച്ചുള്ള അഭിമാനബോധം ഉണർത്താൻ ഈ ചിത്രം സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പക്കണം.’ കങ്കണ റണാവത്ത് പറഞ്ഞു.
Today hosted a screening of #tejas a film based on a soldier / Martyr’s life for honourable Chief Minister @myogiadityanath ji
As you can see in the first picture Maharaj ji couldn’t hold back his tears in the last monologue of Tejas.
“ Ek soldier kya chahta hai”
महाराज जी… pic.twitter.com/WTYHuhRwYA— Kangana Ranaut (@KanganaTeam) October 31, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: