കോഴിക്കോട്: ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കൈ തട്ടിയെന്ന് ആരോപിച്ച് സുഹൃത്തിന്റെ മൂക്കിന്റെ എല്ല് ഇടിച്ച് പൊട്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദദ് ഷാഹിം അറസ്റ്റിൽ.
കല്ലായി സ്വദേശി ആർ കെ തോട്ടത്തിൽ താജുദ്ദീന്റെ മൂക്കിനാണ് സാരമായി പരിക്കേറ്റത്. ഒക്ടോബർ 25-ന് ഫ്രാൻസിസ് റോഡിന് സമീപത്തായി കടയിൽ ബിരിയാണി കഴിക്കാൻ എത്തിയതായിരുന്നു ഇവർ. തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: