തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന 15-കാരിയെ പീഡനത്തിന് ഇരയാക്കിയ 64-കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. മുടവന്മുകള് സ്വദേശി പ്രഭാത് കുമാറിനാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണം.
2013-ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി സ്കൂളില്‍നിന്നും വീട്ടില്‍ തിരിച്ചെത്തി ടിവി കാണുമ്പോഴാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്. ആദ്യം വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയാണ് പീഡിപ്പിച്ചത്. കുട്ടി നിലവിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാല്‍ കുട്ടിയുടെ വായിലും കഴുത്തിലും മുറിവേറ്റു.
കുട്ടിയുടെ അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ്. 85 വയസ്സ് പ്രായമുള്ള മുത്തശിയാണ് ഇവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടില്‍ കയറിയപ്പോള്‍ മുത്തശി വെട്ടുകത്തിയെടുത്ത് വെട്ടാന്‍ ഓങ്ങിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു.
അടുത്ത ദിവസം സ്കൂളില്‍ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകള്‍ കണ്ടതോടെ സുഹൃത്തുക്കൾ കാര്യം തിരക്കി. തുടർന്ന് കൂട്ടുകാര്ർ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്കൂൾ അധികൃതരാണ് പോലീസിൽ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: