ന്യൂദല്‍ഹി: ആപ്പിള്‍ ഐഫോണുകളില്‍ ഭീഷണി മുന്നറിയിപ്പ് സന്ദേശങ്ങള്‍ വന്നതോടെ തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന പ്രതിപക്ഷ നേതാക്കളുടെ ആശങ്കകള്‍ ദൂരീകരിച്ച് ആപ്പിള്‍ കമ്പനിയുടെ വിശദീകരണം എത്തി. ആപ്പിള്‍ ഐഫോണുകളില്‍ വന്ന ഭീഷണി മുന്നറിയിപ്പ് സന്ദേശത്തിന് ഏതെങ്കിലും സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കറുമായി ബന്ധമില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി.
പ്രതിപക്ഷനേതാക്കളുടെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല; ഭീഷണി അറിയിപ്പ് ഏതെങ്കിലും സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കറുമായി ബന്ധമില്ലെന്ന് ആപ്പിള്‍
തങ്ങളുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുടെ ബഹളത്തിന് മറുപടിയുമായി ആപ്പിള്‍ കമ്പനി.
ചൊവ്വാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം തങ്ങളുടെ ആപ്പിള്‍ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി എത്തിയത്. അവരുടെ ആപ്പിള്‍ ഫോണുകളിലേക്ക് ഭീഷണി മുന്നറിയിപ്പ് സന്ദേശം വന്നതോടെയാണ് പ്രതിപക്ഷ നേതാക്കള്‍ വലിയ ബഹളത്തിന് തുടക്കമിട്ടത്.
നിങ്ങളുടെ ഫോണ്‍ സ്റ്റേറ്റ് സ്പോണ്‍സേഡ് ആക്രമണകാരികള്‍ ചോര്‍ത്തിയേക്കാം എന്ന സന്ദേശമാണ് ഇവരുടെ ഫോണുകളില്‍ ലഭിച്ചിരുന്നത്. തങ്ങളുടെ ആപ്പിള്‍ ഫോണുകള്‍ മോദി സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന് ആരോപിച്ച് ഉടനെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, സമാജ് വാദി നേതാവ് അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എന്നിവരാണ് പ്രതിഷേധിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു. ആപ്പിള്‍ കമ്പനിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അയച്ച ഈ സന്ദേശം ചിലപ്പോള്‍ ഏതെങ്കിലും സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ആപ്പിള്‍ കമ്പനിയുടെ വിശദീകരണം പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
തൊട്ടുപിന്നാലൊണ് ആപ്പിള്‍ കമ്പനിയും വിശദീകരണമായി എത്തിയത്. . ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ ഒരു പക്ഷെ തെറ്റായി വന്ന മുന്നറിയിപ്പ് സന്ദേശങ്ങളായിരിക്കാമെന്ന് ആപ്പിള്‍ കമ്പനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: