ന്യൂദല്‍ഹി : രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 1.68 ലക്ഷത്തിലധികം പേര് മരിക്കുകയും 4.43 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇന്ത്യയിലെ റോഡപകടങ്ങള്‍-2022-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച്, 2021-നെ അപേക്ഷിച്ച് 2022 ല്‍ റോഡപകടങ്ങളുടെ എണ്ണം 11.9 ശതമാനം വര്‍ദ്ധിച്ചു. റോഡപകടങ്ങള്‍ മൂലമുള്ള മരണത്തിലും 9.4 ശതമാനം വര്‍ധനവുണ്ടായി. പ്രതിദിനം 1,264 അപകടങ്ങളും 462 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമിതവേഗം, അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരിക്കുക എന്നിവ ഉള്‍പ്പെടെ അപകടങ്ങള്‍ക്ക് അപകടങ്ങള്‍ക്ക് കാരണമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇവയെക്കെതിരെ സമഗ്രമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ട് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: