തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്കിൽ വർദ്ധനവ് ഉണ്ടാകും. നിരക്ക് വർദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി റെഗുലേറ്ററി കമ്മീഷന് അനുവാദം നൽകി. നിരക്ക് വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ തന്നെ പുറത്തിറക്കും.
യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. നാളെ മുതൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ആയിരിക്കും കൂടിയ നിരക്ക് നൽകേണ്ടി വരിക. താരിഫ് വര്‍ധന വർദ്ധനവ് കഴിഞ്ഞ ഏപ്രിലിൽ തന്നെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് മൂലം സർക്കാർ തീരുമാനമെടുത്തിരുന്നില്ല.
ഇപ്പോൾ മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ചതോടെ നിരക്ക് വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: