കൊച്ചി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസിൽ അന്വേഷണം ദുബായിലേക്ക് വ്യാപിക്കുന്നു. എൻഐഎയാണ് ദുബായിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഡൊമിനിക്ക് മാർട്ടിൻ ജോലി ചെയ്ത സ്ഥാപനത്തിലടക്കം വിശദമായ അന്വേഷണം നടത്താനാണ് നീക്കം. അതേസമയം ഡൊമിനിക്ക് മാർട്ടിനുമായുള്ള പോലീസിന്റെ തെളിവെടുപ്പ്പ് തുടരുകയാണ്. ആലുവ അത്താണിയിലെ ഇയാളുടെ കുടുംബവീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ്.
കുടുംബവീടിന്റെ ടെറസിന്റെ മുകളിൽ വച്ചാണ് സ്ഫോടനം നടത്താൻ ഉപയോഗിച്ച ബോംബ് നിർമിച്ചതെന്നാണ് മൊഴി. ഇയാൾ 18 വർഷത്തോളം നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്. വിദേശത്തു വച്ചാണ് ബോബ് നിർമ്മിക്കുന്നതെങ്ങനെയാണെന്ന് ഡൊമിനിക് പഠിച്ചതെന്നാണ് വിവരം.
ഇന്‍റർ നെറ്റിൽ തുടർച്ചായി ഇക്കാര്യത്തെക്കുറിച്ച് തെരഞ്ഞിട്ടുണ്ട്. ബോംബുണ്ടാക്കാനായി ഡൊമിനിക്കിനെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ, സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. ഡൊമിനിക്കിന്റെ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്‍റ് എൻഐഎ പരിശോധിച്ചു വരികയാണ്. കേസന്വേഷണം എൻഐഎ എറ്റെടുത്തേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: