മലിന ജലത്തെ ശുദ്ധീകരിക്കുന്നതിനായി സുപ്രധാന കണ്ടെത്തലുമായി ഐഐടി മദ്രാസ്. മാലിന്യം നീക്കം ചെയ്യുന്നതിനായി എയ്റോജെല്‍ അഡ്സോര്‍ബന്റ് ആണ് ഐഐടി മദ്രാസും ടെല്‍ അവീവ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചത്. ശാന്തി സ്വരൂപ് ഭട്നാഗര്‍ െ്രെപസ് അവാര്‍ഡ് ജേതാവും മദ്രാസ് ഐഐടി അദ്ധ്യാപകനുമായ പ്രൊഫ. രജനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. മദ്രാസ് ഐഐടിയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗവേഷകരായ സുഭാഷ് കുമാര്‍ ശര്‍മ്മ, പി. രഞ്ജനി, ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സ്കൂള്‍ ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫ. ഹഡാസ് മാമ്നെ എന്നിവരുടെ സംഘമാണ് ഇതിന് പിന്നില്‍.
ഗ്രാഫൈറ്റില്‍ നിന്ന് വേര്‍തിരിച്ചെടുത്തതും ശുദ്ധമായ കാര്‍ബണ്‍ കൊണ്ട് നിര്‍മിച്ചതുമായ ഗ്രാഫീന് എന്ന അര്‍ദ്ധചാലക ലോഹത്തില്‍ മാറ്റം വരുത്തിയ സിലിക്ക എയ്റോജെല്‍ (Graphene-Modified Silica Aerogel) 76 ശതമാനത്തോളം മാലിന്യത്തെ നീക്കം ചെയ്യാന്‍ കഴിവുള്ളതാണെന്ന് ഐഐടി മദ്രാസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. തുടര്‍ച്ചയായി ഒഴുക്കുള്ള സാഹചര്യങ്ങളിലെ ജലത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.
‘സോളിഡ് എയര്‍’ അല്ലെങ്കില്‍ ‘ഫ്രോസണ്‍ സ്മോക്ക്’ എന്നും അറിയപ്പെടുന്ന എയ്റോജെല്ലുകള്‍ മികച്ച അഡ്സോര്ബന്റുകളാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ഖര പദാര്‍ത്ഥമാണ് അഡ്സോര്‍ബന്റുകള്‍. ഗ്രാഫീനില്‍ നിര്‍മ്മിച്ച സിലിക്ക എയറോജെല്ലുകള് അതിവേഗം വെള്ളത്തെ ശുദ്ധീകരിക്കുന്നു. ഗ്രാഫീനിന്റെ വ്യത്യസ്തകരമാര്ന്ന തന്മാത്ര ഘടന മാലിന്യങ്ങളെ വളരെ പെട്ടെന്ന് ആകര്‍ഷിക്കുന്നു. ഇതിന് പുറമേ ഇവയെ കണ്ടെത്തി നീക്കം ചെയ്യുന്നതിലും ഗ്രാഫീന് കാര്യക്ഷമത പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: