ജയ്പൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന് വൈഭവിനെ ഇ ഡി ചോദ്യം ചെയ്തു.
ആഗസ്തില്‍ രാജസ്ഥാനിലെ ഹോട്ടല്ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡി പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ ഡയറക്ടര്‍ രത്തന്‍ കാന്ത് ശര്‍മ്മയുടെ ബിസിനസ് പങ്കാളിയാണ് വൈഭവ്.
ഇതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഇതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് കേസിലാണ് ഇ ഡിയുടെ നടപടി. വിദേശ നാണയവിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ട്, 1999 ലെ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം ഹാജരാകാന്‍ വൈഭവിന് നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: