തൃശൂര്‍ : മരം വീണതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പാതയില്‍ മുള്ളൂര്‍ക്കരയില്‍ തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഒരു പാളത്തിലൂടെ ട്രെയിനുകള്‍ കടത്തിവിടാന്‍ തുടങ്ങി.
ഒരു ട്രാക്കില്‍ പൊട്ടിയ ഇലക്ട്രിക് ലൈന്‍ പുനഃസ്ഥാപിക്കാന്‍ ശ്രമം നടന്നുവരുന്നു. കണ്ണൂര്‍ -എറണാകുളം ഇന്റര്‍ സിറ്റി വള്ളത്തോള്‍ നഗറിലും പൂനെ- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഷൊര്‍ണ്ണൂരിലും പിടിച്ചിട്ടു.
രാത്രി 12 ഓടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. സംഭവത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: